ഒരേ ചെടിയില്‍ നിന്നും തക്കാളിയും ഉരുളക്കിഴങ്ങും; ഇത് മനോഹരമായ നടക്കാത്ത സ്വപ്നമല്ല

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (13:52 IST)
PRO
ഒരു ചെടിയുടെ ഒരറ്റത്ത് തക്കാളിയും അതിന്റെ മണ്ണിനടിയില്‍ ഉരുളക്കിഴങ്ങും. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയാന്‍ വരട്ടെ.

പൊള്‍ ഹാന്‍സോര്‍ഡ് എന്ന ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടറാണ് 15 വര്‍ഷം മുമ്പ് ഒരേ ഫാമിലിയില്‍പ്പെട്ട സസ്യവിഭാഗമായ ഇവയെത്തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.

ഒടുവില്‍ ഇതിന് ഫലമുണ്ടായി. ടോംറ്റാറ്റോ ചെടിയെന്നാണ് ഈ സസ്യത്തിനു പേരിട്ടത്. ഗ്രാഫ്റ്റിംഗിലൂടെയാണ് ഈ ടോംറ്റാറ്റോ ചെടി നിര്‍മ്മിച്ചതെന്നും ജെനറ്റിക്കല്‍ എഞ്ചിനിയറിംഗ് രീതിയിലല്ലെന്നും ഹാന്‍സോര്‍ഡ് പറഞ്ഞു.

ഹോളാണ്ടിലെ ഒരു ലബോറട്ടറിയിലാണ് പരീക്ഷണം ആരംഭിച്ചത്. 400 ഓളം തക്കാളികളും ഒരു കൂട്ടം ഉരുളക്കിഴങ്ങുകളും ലഭിക്കുന്ന ചെടികളുടെ വില്‍പ്പനയും ആരംഭിച്ചു തുടങ്ങി.