ഒബാമയെ വധിക്കുമെന്ന് ട്വീറ്റ് ചെയ്ത പതിനേഴുകാരന് മൂന്നുവര്‍ഷം തടവ്

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (10:08 IST)
PRO
യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയെ വധിക്കുമെന്ന് ട്വിറ്ററിലൂടെ ഭീഷണിമുഴക്കിയ പതിനേഴുകാരന് മൊറോക്കോയില്‍ മൂന്നുവര്‍ഷം തടവ്.

ഒരുവര്‍ഷം മുമ്പാണ് വധഭീഷണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആറുമാസത്തിനകം അമേരിക്കയിലെത്തി ഒബാമയെ കൊല്ലുമെന്നായിരുന്നു ട്വീറ്റ്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിന് മുന്‍പില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ക്കൂടി അക്രമം പ്രചരിപ്പിച്ച കുറ്റത്തിനാണ് കാസാബ്ലാങ്കയിലെ കോടതി ശിക്ഷ വിധിച്ചത്.