ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ മനുഷ്യക്കുരുതി വീണ്ടും. സിറിയയിലെ സിമന്റ് ഫാക്ടറിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 300 തൊഴിലാളികളില്‍ 175 പേരെ വധിച്ചതായി അന്താരാഷട്ര മാധ്യമമായ റൂയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴായ്ച്ചയാണ് തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കിഴക്കന്‍ ദമാസ്‌കസിലെ ഡെയര്‍ പട്ടണത്തിലെ അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളാണ് ഇവര്‍.
പൗരാണിക നഗരമായ പാല്‍മിറ സൈന്യം പിടിച്ചെടുത്തതിന്റെ പ്രതികാരമെന്നോണമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് സൂചന.
അതേസമയം, ഇവരെ തടവിലാക്കിയ സ്ഥലത്തേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനി അഡ്മിനിട്രേറ്റര്‍ പറഞ്ഞു. സൈന്യവും ഐ എസ് ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്ന പ്രദേശമാണിത് ദമാസ്‌കസ്.