എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകളില്‍ ബാഗേജ് പരിധി കുറച്ചു

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (11:59 IST)
PRO
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകളില്‍ ബാഗേജ് പരിധി 20 കിലോയായി കുറച്ചു. 30 കിലോ കൊണ്ടുപോകണമെങ്കില്‍ അധികമുള്ള പത്തുകിലോയ്ക്ക് 30 ദിര്‍ഹം നല്‍കണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുക്ക് ചെയ്ത യാത്രക്കാരില്‍ നിന്നു തുക ഈടാക്കി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 10 കിലോ അധികം നല്‍കാനുള്ള സംവിധാനം ഒണ്‍ലൈനില്‍ ലഭ്യമല്ല. വിമാനത്താവളത്തിലെ കൌണ്ടറുകളില്‍ പണമടച്ച് അധിക ലഗേജ് കൊണ്ടുപോകാം.

വേനല്‍ക്കാല ഷെഡ്യൂള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തിരക്ക് കണക്കിലെടുത്താണു ബാഗേജ് പരിധി കുറച്ചതത്രെ.