200 മില്യണ്‍ പൌണ്ട് ചിലവാക്കി നിര്‍മ്മിച്ച കെട്ടിടമാണ് വോക്കി ടോക്കി ബില്‍ഡിംഗ്. ഈ കെട്ടിടത്തിന്റെ താഴെ പാര്‍ക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകള്‍ പൊട്ടിത്തകരും പാനലുകള്‍ ഉരുകാന്‍ തുടങ്ങും.
അടുത്തെയിടെയാണ് ഒരു കമ്പനിയുടെ ഡയറക്ടറായ ജാഗ്വാര്‍ എക്സ്‌ജെയ്ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഒരു വശത്ത് മിററുകള്‍ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ കോണ്‍കേവ് ഡിസൈനാണ് ഒരു പോയന്റിലേക്ക് പ്രകാശം പതിപ്പിച്ച് കാറുകളെയും മറ്റും തകര്‍ക്കുന്നത്.
പാര്‍ക്ക് ചെയ്യുന്ന കാറുകളും മറ്റും അധികനേരം ഒരേ പോയന്റില്‍ത്തന്നെ കിടക്കുന്നതാവാം പ്രശ്നത്തിനു കാരണമെന്നും പറയപ്പെടുന്നു. കെട്ടിടത്തില്‍ നിന്നും പുറപ്പെടുന്ന തിളക്കം നടന്നുപോകുന്നവരെയും ബുദ്ധിമുട്ടിക്കാറുണ്ട്.