ഈജിപ്ത് ആഭ്യന്തര മന്ത്രിക്കുനേരെ വധശ്രമം

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (11:59 IST)
PRO
ഈജിപ്തിലെ ആഭ്യന്തരമന്ത്രി മുഹമ്മദ്‌ ഇബ്രാഹിമിനു നേരെ വധശ്രമം. എന്നാല്‍ വധശ്രമത്തില്‍ നിന്നും ഇബ്രാഹിം രക്ഷപ്പെട്ടു. ഇബ്രാഹിമിന്റെ വസതിക്കു സമീപമാണ് വധശ്രമം ഉണ്ടായത്.

ഇബ്രാഹിമിന്റെ വസതിക്കു സമീപം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെ അജ്ഞാതര്‍ ബോംബ്‌ എറിയുകയായിരുന്നു. ബോംബ് സ്ഫോടനത്തില്‍ കുട്ടിയുള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മന്ത്രി പോകുന്ന വഴിയില്‍ വച്ചിരുന്ന ബോംബ്‌ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ചു പൊട്ടിക്കുകയായിരുന്നുവെന്നും സമീപത്തെ കെട്ടിടത്തില്‍നിന്നു വാഹനവ്യൂഹത്തിനു മുകളിലേക്കു ബോംബ്‌ ഇടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.