ഇസ്രാ‍ലിനെതിരെ ഈജിപ്ത്

Webdunia
അമേരിക്കയുമായുള്ള ഈജിപ്തിന്‍റെ ബന്ധത്തില്‍ ഇസ്രാ‍യേല്‍ ഇടങ്കോലിടുന്നതായി ആരോപണം. ഈജിപ്തിന് സൈനിക സഹായമിനത്തില്‍ ലഭിക്കാനുള്ള 100 ദശലക്‍ഷം അമേരിക്കന്‍ ഡോളര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തടഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് ഈജിപ്തിന്‍റെ ആരോപണം.

ഈജിപ്ത് പ്രസിഡന്‍റ് ഹോസ്നി മുബാറകുമായി ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ പ്രതിരോധ മന്ത്രി എഹൂദ് ബരാക് എത്തിയ വേളയിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈജിപ്ത്-ഗാസ അതിര്‍ത്തിയില്‍ തുരങ്കങ്ങളിലൂടെ തീവ്രവാദികള്‍ ആയുധം കളളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനാണ് ബരാക് ഈജിപ്തിയിലെത്തിയിട്ടുള്ളത്.

ആയുധ കള്ളക്കടത്ത് നടത്തുന്നത് തടയാന്‍ ഈജിപ്ത് എല്ലാ ശ്രമങ്ങളും നടത്തുന്നുന്നുണ്ടെന്ന് ഇജിപ്ഷ്യന്‍ പ്രസിഡന്‍റിന്‍റെ വക്താവ് പറഞ്ഞു. എന്നാല്‍, അത് വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അരോപണം ഇസ്രായേല്‍ തള്ളിക്കളഞ്ഞു. ഗാസയിലെ തീവ്രവാദികള്‍ ആയുധം കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് ഇസ്രായേലും ഈജിപ്തും തമ്മില്‍ അടുത്തിടെ സംഘര്‍ഷം വര്‍ദ്ധിച്ചിരുന്നു.