ഇറാന്‍ ‘ദൈവ മനുഷ്യനെ’ തൂക്കിക്കൊന്നു

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2011 (14:27 IST)
PRO
സ്വയം ദൈവമെന്ന് പ്രഖ്യാപിച്ച ഒരാളെ ഇറാനില്‍ തൂക്കിക്കൊന്നു. മതനിന്ദ ആരോപിച്ചാണ് അബ്ദുള്‍റസ ഗര്‍ബാട്ട് എന്നയാളെ തുക്കിക്കൊന്നത് എന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫര്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വയം ദൈവമെന്ന് പ്രഖ്യാപിച്ച അബ്ദുള്‍റസയ്ക്ക് കുസെസ്ഥാന്‍ പ്രദേശത്തുനിന്നുള്ള ധാരാളം അറബ് യുവാക്കളെ തന്റെ അനുയായികളാക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്‌വസില്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.

ജനുവരി ഒന്ന് മുതല്‍ ഇറാനില്‍ നടപ്പാക്കിയ അറുപത്തിയേഴാമത്തെ വധശിക്ഷയാണ് ഇതെന്ന് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 2010-ല്‍ ഇറാനില്‍ മൊത്തം 179 വധശിക്ഷ നടപ്പാക്കിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2009-ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 388 ആയിരുന്നു.