ഇറാനില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയ അമേരിക്കന്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം തടവ്

Webdunia
തിങ്കള്‍, 28 ജനുവരി 2013 (15:32 IST)
PRO
PRO
ഇറാനില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയ അമേരിക്കന്‍ പാസ്റ്ററെ ജയിലില്‍ അടച്ചു. ഇറാന്‍ വംശജനും അമേരിക്കന്‍ പൌരനുമായ സയ്യിദ് അബിദിനിയാണ് ജയിലിലായത്. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ വക്താവ് ഡര്‍ബി ഹൊളാഡേ അധികൃതരോട് ആവശ്യപ്പെട്ടു.

വീടുകള്‍ കേന്ദ്രീകരിച്ച് സുവിശേഷപ്രവര്‍ത്തനം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അബിദിനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അന്താരാഷ്ട്ര് മതനിയമത്തിന് എതിരാണെന്ന് അമേരിക്കന്‍ ഏജന്‍സി കുറ്റപ്പെടുത്തി.