ഇറാഖില്‍ വിവിധ ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിലും സ്ഫോടനങ്ങളിലുമാണ് നിരവധിപ്പേര്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ 35 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുള്ളതായി വാര്‍ത്ത ഏജസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറാഖിലെ ദിയാല, നിനിവേ പ്രവിശ്യകളിലാണ് ആക്രമണങ്ങള്‍ നടന്നത്. നിനിവേയില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. ഇവിടെ അഞ്ച് സ്ഫോടനങ്ങളാണ് ഉണ്ടായത്. നേരത്തെ ദിയാലയിലുണ്ടായ സ്ഫോടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ബാക്വുബയിലെ ഒരു ഹോട്ടലിനു മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2003ലെ ഇറാഖ് യുദ്ധത്തിനു ശേഷം ഇവിടെ തീവ്രവാദ സംഘടനകള്‍ക്കു നേരെ സൈനിക നീക്കം പതിവാണ്.