ഇരുപതിനായിരം രൂപയ്ക്ക് സ്വന്തം ബഹിരാകാശ വാഹനം വിക്ഷേപിക്കാം!

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2013 (14:50 IST)
PRO
PRO
ഇരുപതിനായിരം രൂപയ്ക്ക് സ്വന്തം ബഹിരാകാശ വാഹനം വിക്ഷേപിക്കാനുള്ള പദ്ധതി തയ്യാറാവുന്നു. ഒരു ബ്രിട്ടിഷ്‌ കമ്പനിയാണ് സ്വന്തമായി വിക്ഷേപിക്കാവുന്ന പോക്കറ്റ്‌ സ്പേസ്ക്രാഫ്റ്റ് നിര്‍മ്മിക്കുന്നത്.

പോക്കറ്റ്‌ സ്പേസ്ക്രാഫ്റ്റിന് ഒരു സിഡിയുടെ വലുപ്പവും കടലാസിന്റെ കനവുമെ കാണുകയുള്ളൂ. പോക്കറ്റ്‌ സ്പേസ്ക്രാഫ്റ്റിനെ നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ഫോണും പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന മിഷന്‍ കണ്‍ട്രോള്‍ സംവിധാനം മതി.

2015 ല്‍ ബഹിരാകാശത്തും 2016ല്‍ ചന്ദ്രനിലും പോക്കറ്റ്‌ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കാന്‍ ലഭ്യമാക്കും. പോക്കറ്റ്‌ സ്പേസ്ക്രാഫ്റ്റിനെ ബഹിരാകാശത്തിലെത്തിക്കാന്‍ ഒരു പ്രധാനപേടകമുണ്ടാകും.

ഭൂമിക്ക് മുകളിലും ചന്ദ്രന് മുകളിലും പ്രധാനപേടകത്തില്‍ നിന്ന്‌ പോക്കറ്റ്‌ സ്പേസ്ക്രാഫ്റ്റിനെ വിതറും. തുടര്‍ന്ന് ഇവ നല്‍കുന്ന വിവരങ്ങള്‍ ഗ്രൗണ്ട്‌ സ്റ്റേഷനില്‍ ലഭിക്കും.

സംരംഭം വിജയമായാല്‍ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം.