ഇന്ത്യാക്കാരായ 25 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ്‌ ചെയ്‌തു

Webdunia
ചൊവ്വ, 21 ജനുവരി 2014 (11:44 IST)
PRO
സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യാക്കാരായ 25 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ്‌ ചെയ്‌തു. ജാഫ്നയുടെ വടക്ക്‌ ഡല്‍ഫ്റ്റ്‌ ദ്വീപില്‍ വച്ചാണ്‌ അറസ്റ്റ്‌.

അവരുടെ ആറ്‌ ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു. ഇവരെ കങ്കേസന്‍തുറൈ തുറമുഖ പൊലീസിനു കൈമാറി. ഇരു രാജ്യങ്ങളിലെയും മത്സ്യബന്ധന തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന വിഷയത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളെയും അവരില്‍ നിന്നു പിടിച്ചെടുത്ത ബോട്ടുകളും വിട്ടു നല്‍കണമെന്ന്‌ ശ്രീലങ്കയുടെ ഫിഷറീസ്‌ മന്ത്രി രജിത സെനാര്‍ത്നയും കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറുംതമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.

ഇതിന്റെ ഭാഗമായി ഈ മാസം 27ന്‌ ഇരുരാജ്യങ്ങളും യോഗം ചേരാനിരിക്കെയാണ്‌ പുതിയ നടപടി.