ഇന്ത്യന്‍ വംശജന്‍ യുഎസ് ജഡ്ജിയായി

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (11:29 IST)
PRO
ഇന്ത്യന്‍ വംശജനായ നിയമവിദഗ്ധന്‍ വിന്‍സ്‌ ഗിര്‍ധാരി ഛാബ്രിയയെ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌ ഓഫ്‌ കലിഫോര്‍ണിയയിലെ യുഎസ്‌ ഡിസ്ട്രിക്ട്‌ കോര്‍ട്ട് ജഡ്ജിയായി യുഎസ്‌ സെനറ്റ്‌ നിയോഗിച്ചു.

കലിഫോര്‍ണിയയില്‍ ഈ സ്ഥാനത്തേക്ക്‌ നിയോഗിക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജന്‍ കൂടിയാണ്‌ അദ്ദേഹം. സാന്‍ ഫ്രാന്‍സിസ്കോയിലെ സിറ്റി അറ്റോര്‍ണി ഓഫിസില്‍ ഡപ്യൂട്ടി സിറ്റി അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചു വരികെയാണ്‌ അദ്ദേഹത്തെ പുതിയ നിയോഗം തേടിയെത്തുന്നത്‌.

41 നെതിരെ 58 വോട്ടുകള്‍ നേടിയാണ്‌ ഛാബ്രിയ ഈ സ്ഥാനത്തേക്കു നിയോഗിക്കപ്പെടാനുളള സെനറ്റ്‌ അംഗീകാരം നേടിയത്‌. ഈ സ്ഥാനത്തേക്കു തന്നെ നിര്‍ദ്ദേശിച്ചതിന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയക്ക്‌ ഛാബ്രിയ നന്ദി അറിയിച്ചു.