ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു ശ്രീലങ്കന്‍ നാവികസേനയുടെ മര്‍ദ്ദനം

Webdunia
തിങ്കള്‍, 6 മെയ് 2013 (17:59 IST)
PRO
PRO
ധനുഷ്കോടിക്കു സമീപം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരേ ശ്രീലങ്കന്‍ നാവികസേനയുടെ മര്‍ദ്ദനം. 15 മത്സ്യത്തൊഴിലാളികളെയാണു മര്‍ദിച്ചത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണു സംഭവം. രണ്ടു ബോട്ടുകളിലെത്തിയ ലങ്കന്‍സേന മത്സ്യത്തൊഴിലാളികളെ വടി ഉപയോഗിച്ച് അടിക്കുകയായിരുന്നെന്നു ഫിഷറീസ് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ തിലകരാജന്‍ പറഞ്ഞു.

എന്നാല്‍ അക്രമ സംഭവത്തെ എതിര്‍ത്തു ലങ്കന്‍സേന രംഗത്തു വന്നു. ലങ്കന്‍ സമുദ്രാതിര്‍ത്തിയിലാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തിയതെന്നും മടങ്ങി പോകാന്‍ നിര്‍ദേശം നല്‍കുക മാത്രമാണു ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.