ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Webdunia
ശനി, 6 ഏപ്രില്‍ 2013 (13:14 IST)
PRO
PRO
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

ഐറിയന്‍ ജയയിലെ ഇണാറോട്ടലിയില്‍ നിന്ന് 256 കിലോമീറ്റര്‍ തെക്ക് മാറിയാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ഭൌമശാസ്ത്രജ്ഞരാണ് ഇക്കാര്യം അറിയിച്ചത്.

സുനാമി മുന്നറിയിപ്പില്ല.