ഇതുവരെ ചെയ്തത് 40 കൊലപാതകങ്ങള്‍

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (13:51 IST)
PRO
ഒന്‍പതു പേരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വാടക കൊലയാളി ജോസ്‌ മാനുവല്‍ മാര്‍ട്ടിന്‍സ്‌ താന്‍ ഇതുവരെ 40 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന്‌ (51) അന്വേഷണ സംഘത്തോടു സമ്മതിച്ചു.

മയക്കുമരുന്നു സംഘത്തിനുവേണ്ടിയാണ്‌ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു‌. മെക്സിക്കോയില്‍ നിന്ന്‌ അരിസോണയിലേക്ക്‌ അതിര്‍ത്തി കടക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ്‌ മാര്‍ട്ടിന്‍സിനെ പിടികൂടിയത്‌.