അര്‍മേനിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ വധിക്കാന്‍ ശ്രമം

Webdunia
വെള്ളി, 1 ഫെബ്രുവരി 2013 (09:58 IST)
PRO
PRO
അര്‍മേനിയയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ വധിക്കാന്‍ ശ്രമം. യൂണിയന്‍ ഫോര്‍ നാഷണല്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍(യുഎന്‍എസ്ഡി) പാര്‍ട്ടി സ്ഥാനാര്‍ഥി പാരിയര്‍ അയിറിക്കിയനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളുടെ തോളില്‍ വെടിയുണ്ട തുളഞ്ഞുകയറി. നലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടത് എന്നാണ് വിവരം.

രാജ്യത്തെ അറിയപ്പെടുന്ന വിമത നേതാവാണ് അയിറിക്കിയന്‍. സോവിയറ്റ് യൂണിയന്‍ ഭരിക്കുന്ന കാലത്ത് ഇയാള്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമകള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ അര്‍മേനിയയില്‍ ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്.