അര്‍ബുദ ചികിത്സ: ഷാവേസ് ക്യൂബയിലേക്ക് പറന്നു

Webdunia
ശനി, 25 ഫെബ്രുവരി 2012 (12:10 IST)
PRO
PRO
അര്‍ബുദ ബാധിതനായ വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ചികിത്സാര്‍ത്ഥം ക്യൂബയിലേക്ക് പോയി. അദ്ദേഹം ഒരു ശസ്ത്രക്രിയക്ക് കൂടി വിധേയനായേക്കും എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം അദ്ദേഹം ക്യൂബയില്‍ ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും വിധേയനായിരുന്നു. 57-കാരനാണ് അദ്ദേഹം.

ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ തിരിച്ചുവരും എന്ന് ഷാവേസ് അറിയിച്ചു.