അരമണിക്കൂറില്‍ ഒരു വിവാഹമോചനം!

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (15:37 IST)
സൌദി അറേബ്യയില്‍ അരമണിക്കൂറിനുള്ളില്‍ ഒരു വിവാഹമോചനം നടക്കുന്നു. ഇന്നത്തെ കണക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് സൗദി അറേബ്യയില്‍ തന്നെയാണ്. 2010 വിവാഹം കഴിച്ചവരില്‍ 35 ശതമാനം പേരും ഇവിടെ വിവാഹമോചനം നേടിയിട്ടുണ്ട്.

ബഹുഭാര്യത്വം നിയമപരമാണ് എന്നതിനാലാണ് ഇത്രയധികം വിവാഹമോചനങ്ങള്‍ രാജ്യത്തുണ്ടാകുന്നത്. വിവാഹമോചനം ലഭിച്ചാല്‍ ഉടന്‍ തന്നെ മറ്റൊരു വിവാഹത്തിലേക്ക് കടക്കാന്‍ സൌദിക്കാര്‍ക്ക് യാതൊരു നിയമ തടസവുമില്ല.

അന്താരാഷ്ട്ര കണക്ക് നോക്കിയാല്‍ വിവാഹമോചന നിരക്ക് 18 ശതമാനമാണ്. ഇതിന്റെ ഏകദേശം ഇരട്ടിയാണ് സൌദിയിലെ കണക്ക്. 35 ശതമാനം പേര്‍ വിവാഹമോചനം നടത്തിയെന്നത് ചിലവര്‍ഷങ്ങളിലെ അപേക്ഷിച്ച് കുറഞ്ഞ കണക്കാണെന്നും സൌദിയിലെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കുന്നു. 18765 വിവാഹമോചനങ്ങളാണ് 2010ല്‍ സൌദിയില്‍ നടന്നത്.