ജപ്പാനില്‍ അമ്മയുടെ അസ്ഥികൂടത്തിനൊപ്പം മക്കള്‍ മൂന്ന് വര്‍ഷക്കാലം ജീവിച്ചതായി കണ്ടെത്തി. അമ്മ മരിച്ചിട്ടില്ലെന്നും ദൈവമായി മാറുകയാണെന്നുമാണ് മക്കള്‍ വിശ്വസിച്ചിരുന്നത് എന്നാണ് വിവരം.
59, 52 എന്നിങ്ങനെ പ്രായമുള്ള രണ്ട് പെണ്‍മക്കളും 65 വയസ്സ് പ്രായമുള്ള മകനുമാണ് അമ്മയുടെ അസ്ഥികൂടത്തിനൊപ്പം മൂന്ന് വര്‍ഷം കഴിഞ്ഞത്.
88 വയസ്സ് പ്രായമുണ്ടായിരുന്ന അവരുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് അവര്‍ വിശ്വസിച്ചുപോന്നത്. അമ്മ ദൈവമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും അവര്‍ പറയുന്നു.