അമ്മയുടെ മറവിക്ക് വില കൊടുക്കേണ്ടി വന്നത് സ്വന്തം മകന്റെ ജീവന്. ലബനനിലെ സിഡനിലാണ് ഈ ദാരുണ സംഭവം നടന്നത്. അദ്ധ്യാപികയായ അമ്മ സ്കൂളിലേക്ക് പോകുന്നതിനോടൊപ്പം ഒരുവയസുകാരനായ മകനെ നഴ്സറിയിലും കൊണ്ടുപോവുകയായിരുന്നു പതിവ്.
സംഭവ ദിവസം സമയം വൈകിയതിനാല്‍ കുഞ്ഞുമായി അദ്ധ്യാപിക നേരേ സ്കൂളിലേക്കാണ് പോയത്. സ്കൂളിലെത്തി കാറും പൂട്ടി അധ്യാപിക പോയി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് തന്റെ കുട്ടിയുടെ കാര്യം അമ്മ ഓര്‍ത്തത്.
ഓടിയെത്തി കാറിന്റെ ഡോര്‍ തുറന്നു നോക്കിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ഇതുകണ്ട് യുവതി ബോധം കെട്ടുവീണു. ആശുപത്രിയില്‍ കഴിയുന്ന അമ്മ മാനസികമായി ആകെ തളര്‍ന്ന നിലയിലാണ്. ഇവര്‍ അപസ്മാര രോഗികൂടിയാണ്.