ഇരട്ടസ്ഫോടനങ്ങള്‍ നടന്ന ബോസ്റ്റണിന് സമീപം വീണ്ടും സ്ഫോടനവും വെടിവയ്പ്പും. ശക്തമായ പൊലീസ് നടപടിയാണ് ഇവിടെ അരങ്ങേറിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പ്പില്‍ ഒരു പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു.
ബോസ്റ്റണ് സമീപം വാട്ടര്‍ ടൌണില്‍ ആണ് വെടിവയ്പ്പും സ്ഫോടനവും നടന്നത്. മസാച്യുസാറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയ്ക്ക് സമീപമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ബോസ്റ്റണ്‍ മാരണത്തണിനിടെ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ടെക്സസിലെ രാസവള ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 15 ലേറെ പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.