അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ആക്രമണം അവസാനികുന്നില്ല. എന്നാല്‍ തീവ്രവാദത്തെ തീര്‍ത്തും ഉന്മൂലനം ചെയ്യാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് ലക്ഷ്യം കണ്ട് വരുകയാണ്.
കഴിഞ്ഞ ദിവസം അഫഗാനിസ്ഥാനില്‍ സൈന്യം 18 താലിബാന്‍ തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നത്. ഉറുസുഗന്‍ പ്രവിശ്യയിലെ തീവ്രവാദ കേന്ദ്രത്തില്‍ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
താലിബാന്റെ പ്രദേശിക നേതാവ് മൗലവി ഇസ്ലാമും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിവിധ തീവ്രവാദ കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ 35 തീവ്രവാദികളെ അറസ്റ്റ് ചെയ്തു.
അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണമായും തുടച്ചു നീക്കാന്‍ സര്‍ക്കാന്‍ സൈന്യത്തിന് വേണ്ടി കാര്യമായ ബഡ്ജറ്റുകളാണ് പ്രഖ്യാപിക്കുന്നത്.