അഫ്ഗാനിസ്ഥാനില്‍ മന്ത്രിയെ തട്ടിക്കൊണ്ട് പോയി

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (09:07 IST)
PRO
അഫ്ഗാനിസ്ഥാനില്‍ മന്ത്രിയെ അജ്ഞാതര്‍ തട്ടികൊണ്ട് പോയി. പൊതുജനകാര്യ സഹമന്ത്രിയായ അഹ്മദ് ഷാ വാഹിദിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ട് പോയത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വെച്ചാണ് സംഭവം. കാറിന്‍ സഞ്ചരിക്കുകയായിരുന്ന വാഹിദിനെ തോക്കുധാരികള്‍ അടങ്ങിയ സംഘം തട്ടികൊണ്ട് പോകുകയായിരുന്നു. മന്ത്രിയെ കാറില്‍ നിന്നും വലിച്ചിറക്കിയ പിടിച്ചുകൊണ്ട് പോകുകയായിരുന്നു.

മന്ത്രിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഡ്രൈവര്‍ക്കും സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മന്ത്രിയെ തട്ടി കൊണ്ട് പോയതിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.