അഫ്ഗാനിസ്ഥാനില്‍ കൂട്ടകൊല നടത്തിയ അമേരിക്കന്‍ സൈനികന് ജീവപര്യന്തം

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (14:29 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ കൂട്ടകൊല നടത്തിയ അമേരിക്കന്‍ സൈനികന് ജീവപര്യന്തം ശിക്ഷ. നാല്‍പതുകാരനായ റോബോര്‍ട്ട് ബെയ്‌സിനെയാണ് വാഷിംഗ്ടണിലെ സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2012 മാര്‍ച്ച് പതിനൊന്നിന് അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറില്‍ സൈനികസേവനത്തിനിടെ റോബോര്‍ട്ട് ബെയ്‌സ് നിരപരാധികളായ പതിനാറ് ഗ്രാമീണരെ വെടിവച്ച് കൊല്ലുകയായിരുന്നു.

സംഭവത്തില്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് റോബോര്‍ട്ട് ബെയ്‌സ് ജൂണില്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് കുട്ടികളുടെ അച്ഛനായ ഇദ്ദേഹം ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ കൊലചെയ്യപ്പെട്ട ഗ്രാമീണരുടെ ബന്ധുക്കള്‍ കോടതി വിധിയില്‍ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്. വിധിയില്‍ തൃപ്തിയിയില്ലെന്നും റോബോര്‍ട്ട് ബെയ്‌സിനെ വധശിക്ഷക്ക് വിധേയമാക്കണമെന്നുമാണ് ഗ്രാമിണരുടെ ആവശ്യം