അഫ്ഗാനിലെ യുവതികളുടെ തന്നെ റോള്‍മോഡാലായ ഹെല്‍മണ്ഡ് പ്രവിശ്യയിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ ഇസ്ലാം ബീബി സഹോദരന്റെ വെടിയേറ്റു മരിച്ചു. മോട്ടോര്‍ബൈക്കില്‍ മരുമകനൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇസ്ലാം ബിബിക്ക് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിബി അത്യാഹിത വിഭാഗത്തില്‍ ചില്കിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്.
വീടിനു വെളിയില്‍പ്പോയി ജോലി ചെയ്യുന്ന യുവതികള്‍ അഫ്ഗാനിസ്ഥാനില്‍ അനുഭവിക്കുന്ന ഇടപെടീലുകളെ നേരിട്ട് ഉയര്‍ന്ന സ്ഥാനത്തെത്തിച്ചേര്‍ന്ന ബിബി അഫ്ഗാന്‍ വനിതകള്‍ക്ക് പ്രചോദനമായിരുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ബിബി പൊലീസ് സേനയില്‍ ചേര്‍ന്നത്.
7000 പൊലീസുകാരുള്ള പ്രൊവിന്‍സില്‍ ഏകദേശം 30 വനിതാപൊലീസുകാര്‍ മാത്രമാണ് ഉള്ളത്.ടെലഗ്രാഫിനു ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനും സഹോദരനും അനുജത്തിമാരും തനിക്കെതിരാണെന്നും സഹോദരന്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നെന്നും ബിബി പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് പണം വേണമെന്നും രാജ്യത്തെ താന്‍ സ്നേഹിക്കുന്നെന്നും അതിനാല്‍ ജോലിയില്‍ തുടരുമെന്നും ഈ ജോലിയെ സ്നേഹിക്കുന്നെന്നും ബിബി പറഞ്ഞിരുന്നു.