അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനുനേരെ തീവ്രവാദി ആക്രമണം

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (10:20 IST)
PRO
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനുനേരെ തീവ്രവാദി ആക്രമണം. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ കോണ്‍സുലേറ്റിന് നേരെയാണ് വെള്ളിയാഴ്ച രാവിലെ കാര്‍ബോംബ് സ്‌ഫോടനവും വെടിവെപ്പും ഉണ്ടായത്.

സ്ഫോടനത്തില്‍ ഒരു കോണ്‍സുലേറ്റ് ജീവനക്കാരന്‍ മരിച്ചു. പൊലീസുകാരും സാധാരണക്കാരും അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. രാവിലെ ആറിന് കോണ്‍സുലേറ്റ് വളപ്പില്‍ തീവ്രവാദികള്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.

അമേരിക്കന്‍ സൈന്യം 2014 ല്‍ അഫ്ഗാനിസ്താനില്‍നിന്ന് പൂര്‍ണമായും പിന്മാറാന്‍ ഒരുങ്ങവെയാണ് കോണ്‍സുലേറ്റിനുനേരെ തീവ്രവാദികളുടെ ആക്രണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.