വിമര്‍ശനങ്ങള്‍ ബെക്കാമിനു ബഹുമതി

PROPRO
വിവാദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിനെ ആരും പഠിപ്പിക്കണ്ട. തനിക്ക് ലഭിച്ച പുതിയ വിശേഷണങ്ങള്‍ ബഹുമതിയായി തന്നെ താരം കരുതുകയാണ്.

ഇംഗ്ലണ്ടിലെ ടാബ്ലോയ്ഡുകള്‍ താരത്തെ ‘സ്വവര്‍ഗ്ഗരതിക്കാരനെന്ന് തോന്നിപ്പിക്കുന്ന ബ്രിട്ടീഷുകാരന്‍’ എന്നും ‘കറുത്ത വര്‍ഗ്ഗക്കാരനായ വെളുത്ത മനുഷ്യന്‍’ എന്നും വിശേഷിപ്പിച്ചിരുന്നു.

ഈ വിശേഷണങ്ങളെല്ലാം ബഹുമതിയായി കരുതുന്നു എന്ന് ജി ക്യൂ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് 33 കാരനായ ബെക്കാം വ്യക്തമാക്കിയത്. “ലോകത്തുടനീളം ധാരാളം ആള്‍ക്കാരെ ഞാന്‍ ഇത്തരത്തില്‍ സ്വാധീനിക്കപ്പെടൂന്നു എങ്കില്‍ ഇത് ബഹുമതിയായി കരുതുന്നു.” ബെക്കാം കൂട്ടിച്ചേര്‍ത്തു.

അര്‍മാനിയുടെ അടിവസ്ത്രത്തിന്‍റെ പരസ്യത്തിനായി 1998 ല്‍ പ്രത്യേകതരം വേഷമണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഫുട്ബോള്‍ താരം കറുത്ത വര്‍ഗ്ഗക്കാരുടെ മുഴുവന്‍ വിമര്‍ശനത്തിനു പാത്രമായിരുന്നു.

എന്നാല്‍ തന്‍റെ ഫാഷന്‍ ഭ്രമങ്ങളിലൊന്നും താരത്തിനു ഖേദമില്ല. സുന്ദരനായിരിക്കാന്‍ ആഗ്രഹിക്കുന്ന താന്‍ എപ്പോഴും ഫാഷനിലും വസ്ത്രങ്ങളിലും ശ്രദ്ധാലുവാണെന്നും ബെക്കാം പറയുന്നു.

വെബ്ദുനിയ വായിക്കുക