സ്റ്റെഫാനി ചൂടന്‍ പരസ്യമോഡല്‍

PROPRO
സ്വിമ്മിംഗ്പൂളിലെ ഓസ്ട്രേലിയന്‍ സുന്ദരി സ്റ്റെഫാനി റീസ് ഓസ്ട്രേലിയക്കാരെ എത്രമാത്രം ചൂടു പിടിപ്പിക്കുന്നു എന്നറിയാന്‍ ഡാവണ്‍പോര്‍ട്ടിന്‍റെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നോക്കിയാല്‍ മതി. ഓസ്ട്രേലിയക്കാര്‍ക്ക് ഇപ്പോള്‍ പ്രിയങ്കരമായ അടിവസ്ത്രങ്ങള്‍ റീസ് മോഡലായ ഡാവണ്‍പോര്‍ട്ടാണത്രേ.

സ്വിമ്മിംഗ് പൂളിലെ ഓസ്ട്രേലിയന്‍ സുവര്‍ണ്ണ മത്സ്യം സ്റ്റെഫാനി റീസ് മോഡലായ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിക്കുന്നതായി ഓസ്ട്രേലിയന്‍ വിപണി വ്യക്തമാക്കുന്നു. പ്രമുഖ ഓസ്ട്രേലിയന്‍ അടിവസ്ത്ര നിര്‍മ്മാതാക്കള്‍ ഡാവണ്‍ പോര്‍ട്ടിന്‍റെ സ്റ്റെഫാനി മോഡലായ ഉല്‍പ്പന്നങ്ങള്‍ക്കാണ് വില്‍പ്പന ഏറുന്നത്.

ന്യൂസ് ഡോട്ട് കോം ഡോട്ട് എ യു വിന്‍റെ റിപ്പോര്‍ട്ടിലാണ് സ്റ്റെഫാനിയുടെ സ്പോണ്‍സര്‍ ഷിപ്പിലൂടെ വമ്പന്‍ തുക കമ്പനി ഉണ്ടാക്കുന്നതായി പറയുന്നത്. സുന്ദരിയായ സ്റ്റെഫാനിയുടെ ബിക്കിനി ചിത്രങ്ങള്‍ പരസ്യം ചെയ്തതിലൂടെ കമ്പനി തങ്ങളുടെ വില്‍പ്പന മുമ്പത്തേക്കാള്‍ 48 ശതമാനം കൂടിയെന്ന അവകാശപ്പെടുന്നു.

ഇത് റീസിനും പണക്കൊഴുപ്പ് ഉണ്ടാക്കിക്കൊടുത്തു. നീന്തല്‍ കുളത്തിലെ ഗ്ലാമര്‍ ഗേള്‍ മാധ്യമ കവറേജിലൂടെ മാത്രം 3.2 ദശലക്ഷം നേടിയതായി റീസിന്‍റെ മാനേജര്‍ ക്രിസ് വൈറ്റും വ്യക്തമാക്കുന്നു. ബ്രാന്‍ഡുമായി റീസ് കരാര്‍ ഒപ്പിടുന്നത് ജൂണിലാണ്. എന്നാല്‍ ഈ വിജയമൊന്നും താരത്തിനു തലയ്ക്ക് പിടിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക