റൊണാള്‍ഡോ ഭീരു: നരെയ്ഡ

Webdunia
PROPRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡീഞ്ഞോയും സ്പാനിഷ് മോഡല്‍ നരെയ്‌ഡ ഗല്ലാര്‍ഡോയും തമ്മിലുള്ള പ്രണയം സ്പാനിഷ് മാധ്യമങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളും ആഘോഷിച്ചത് ചില്ലറയൊന്നുമല്ല. എന്നാല്‍ ദേ ഇപ്പോള്‍ ഇരുവരും തമ്മില്‍ തെറ്റിയിരിക്കുന്നു.

ക്രിസ്ത്യാനോ ഇപ്പോള്‍ ഒരു ഭീരുവിനെ പോലെയാണ് പെരുമാറുന്നതെന്നാണ് ഗെല്ലാര്‍ഡോയുടെ അഭിപ്രായം. താരത്തെ കാണാത്തതിനെ തുടര്‍ന്ന് ഒട്ടേറെ തവണ എസ് എം എസ് അയച്ചിട്ടും മാഞ്ചസ്റ്ററിന്‍റെ വില കൂടിയ താരം യാതൊരു മറുപടിയും നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പാനിഷ് മോഡലിനു കലി കയറിയത്.

ഒരുപാട് നാളായി താരം നരെയ്ഡയെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട്. അതു കൊണ്ട് തന്നെ ഇരുവരുടെയും ബന്ധം അവസാനിച്ചെന്ന് മാധ്യമങ്ങളും പറയുമ്പോള്‍ നരെയ്ഡയ്ക്ക് ഹാലിളകാതിരിക്കുമോ? കേവലം ഏഴ് മാസത്തെ പരിചയമേ ഉള്ളെങ്കിലും താരത്തിന്‍റെ സ്വഭാവം നന്നായിട്ട് നരെയ്ഡയ്ക്ക് അറിയാമെന്നതാണ് മറ്റൊരു കാര്യം.

അതിനു പുറമേയാണ് ഇംഗ്ലണ്ടില്‍ മറ്റ് ചില സുന്ദരികളുമായി ചുറ്റിക്കളികള്‍ താരത്തിനുണ്ടെന്ന് വാര്‍ത്തകളും പ്രചരിക്കുന്നത്. എന്നാല്‍ കാമാതുരനായ ഒരു കാമുകനെന്ന നിലയിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച ക്രിസ്ത്യാനോയെ വിടാന്‍ നരെയ്ഡയ്ക്കാകുന്നില്ല. 80 ദശലക്ഷം ഡോളര്‍ വിലയുള്ള താരം ഉപ്പേക്ഷിച്ചതില്‍ ഗെല്ലാര്‍ഡൊ പരിതപിക്കുന്നതും അതുകൊണ്ട് തന്നെയാണ്

കിടപ്പറയില്‍ ഒന്നാന്തരം കാമുകനാണ് ക്രിസ്ത്യാനോ. കണ്ടു മുട്ടിയ ആദ്യ ദിനത്തില്‍ തന്നെ ഞങ്ങള്‍ കിടക്ക പങ്കിട്ടു. താരം ഒപ്പമില്ലാത്തതില്‍ പിന്നെങ്ങനെ താന്‍ സഹിക്കുമെന്നും നരെയ്ഡ ചോദിക്കുന്നു. ഇതാദ്യമായിട്ടാണ് താരവുമായുള്ള പ്രണയത്തിന്‍റെ കാര്യത്തില്‍ താന്‍ ദു:ഖിക്കുന്നതെന്നും മോഡല്‍ പറയുന്നു.

“ബന്ധം ക്രിസ്ത്യാനോ ഇങ്ങനെ അവസാനിപ്പിച്ചത് എന്നെ അമ്പരപ്പിക്കുന്നു. ഇത് അപക്വമായ പെരുമാറ്റമാണ്. 100 ശതമാനവും ഭീരുത്വം.” ഇടയ്ക്ക് ക്രിസ്ത്യാനോയുടെ അമ്മ ഡൊളോറസിനെയും സ്പാനിഷ് സര്‍പ്പ സുന്ദരി അല്‍പ്പം ഭള്ള് പറയുന്നുണ്ട്. അവരാണത്രെ പ്രണയത്തിന് ഇടങ്കോലിട്ടതെന്നും നരെയ്ഡ പറയുന്നു.