ബെക്കര്‍ പ്രണയം ആസ്വദിക്കുന്നു

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2008 (17:17 IST)
PROPRO
ടെന്നീസിന്‍റെ കാമുകനായ ബോറിസ് ബെക്കര്‍ പ്രണയത്തിന്‍റെ കാര്യത്തിലും സമ്പന്നനായിരുന്നു. എന്നാല്‍ പുതിയ കാമുകി അലക്സാന്ദ്രാ മേയര്‍ വോള്‍ഡന് വേറെ ആളെ കിട്ടിയില്ലെ എന്ന ചോദ്യം ന്യായം.

തന്‍റെ മുന്‍ മാനേജരായ ആക്സല്‍ മേയറുടെ മകളെ തന്നെയായിരുന്നു പ്രണയിക്കാന്‍ ഇത്തവണ ബോറിസ് ബെക്കര്‍ തെരഞ്ഞെടുത്തത്. ഇരുവരും പരിചയപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും പ്രണയം മൊട്ടിട്ടിട്ട് അധികമായില്ല.

ആഭരണ ഡിസൈനറായ 24 കാരി അലക്സാന്ദ്ര രംഗത്ത് ഏറെ പ്രശസ്തയാണ്. താര കാമുകന്‍ മൂലം ഇപ്പോള്‍ പ്രശസ്തി ഒന്നുകൂടി വര്‍ദ്ധിച്ചെന്ന് മാത്രം. യുവാവിനെ പോലെയാണ് 40 കാരനായ ബെക്കറെ അലക്‍സാന്ദ്ര കരുതുന്നത്.

മേയറുടെയും ബോറിസ് ബെക്കറുടെയും കഥകളാണ് അമേരിക്കന്‍ മാസികകള്‍ക്ക് കഴിഞ്ഞ മാസം വരെ പറയാന്‍ ഉണ്ടായിരുന്നത്. വിവാഹ നിശ്ചയവും നടത്തിക്കഴിഞ്ഞതോടെ എല്ലാം ഒതുങ്ങിയെന്ന് മാത്രം.

വയറു നിറയെ ഭക്ഷണം തട്ടിവിട്ട ശേഷം ഉച്ച കഴിഞ്ഞ സമയം തെരുവിലൂടെ കൈകോര്‍ത്ത് നടക്കുകയാണ് പതിവ്. ഇടയ്ക്ക് ഇണക്കുരുവികള്‍ കൊക്കുരുമ്മുന്നതും കാണാമത്രെ. ഈ മാസം ആദ്യം വിവാഹ നിശ്ചയം നടത്തി.