ഇറച്ചി ചമ്മന്തിപ്പോടിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറൊന്നും വേണ്ട !

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (17:04 IST)
ചമ്മന്തിപ്പോടികൾ നമ്മുടെ നാടൻ വിഭവമാണ് ചമ്മന്തിപ്പൊടി. ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കൂട്ടാനുകളൊന്നും വേണ്ട. ഇറച്ചി ചമ്മന്തിപ്പോടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട ! എന്നാൽ ഇത് ഉണ്ടാക്കാൻ അറിയില്ലാ എന്ന് പലരും പരാതി പറയാറുണ്ട്. ആ പരാതി നമുക്കങ്ങ് തീർത്തുകളയാം. 
 
ഇറച്ചി ചമ്മന്തിപ്പോടി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 
 
ബീഫ് - ഒരു കിലോ
ഉണക്കമുളക് - പത്തെണ്ണം
ചുവന്നുള്ളി - 100 ഗ്രാം
വെളുത്തുള്ളി - പത്തല്ലി
ഇഞ്ചി - ഒരു വലിയ കഷ്ണം
കടുക് - ഒരു ടീസ്പൂണ്‍
ഗ്രാമ്ബു - മൂന്നെണ്ണം
ഏലയ്ക്ക - അഞ്ചെണ്ണം
എണ്ണ - ആവശ്യത്തിന്
വിനാഗിരി - രണ്ട് ടേബിള്‍സ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
പെരുംജീരകം - ഒരു ടീസ്പൂണ്‍
കറിവേപ്പില - ഒരു പിടി
ഉണക്കത്തേങ്ങ - ഒരെണ്ണം
 
ഇനി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
 
ആദ്യം ചെയ്യേണ്ടത് ഗ്രാമ്ബു, ഏലയ്ക്ക, പെരുംജീരകം എന്നിവ ചെറുതായി ചൂടാക്കി പൊടിച്ച്‌ വിനാഗിരിയും ഉപ്പും ചേര്‍ത്ത് ബീഫ് വേവിക്കുക എന്നതാണ് .വേവിച്ച ബീഫ് എണ്ണയില്‍ ഡ്രൈയായി വറത്തുകോരുക. 
 
മറ്റു ചേരുവകളെല്ലാം ബീഫിലേക്ക് ചേർത്ത് നന്നായി ചുവക്കുനതുവരെ വീണ്ടും എണ്ണയില്ലാതെ വറുക്കുക. ഇവയെല്ലാം നന്നായി മിൿസൊയിലിട്ട് പൊടിച്ചെടുക്കുക. ഇത് എണ്ണയില്ലാതെ വീണ്ടും ഡ്രൈയാക്കി എടുക്കുക. ഇറച്ചി ചമ്മന്തിപ്പൊടി തയ്യാർ.  

അനുബന്ധ വാര്‍ത്തകള്‍

Next Article