നല്ല നാടൻ പൊടി ചമ്മന്തി കൂട്ടി അപ്പം തിന്നാൻ തോന്നുന്നുണ്ടോ ? എങ്കിൽ വീട്ടിൽ ഉണ്ടാക്കാൻ തയ്യാറായിക്കോളു !

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (16:21 IST)
നാടൻ ചമ്മന്തികൾ  ഇഷ്ടപ്പെടാത്തവരായി ആരാണ് ഉണ്ടാവുക. നമ്മളുണ്ടാക്കിയാൽ അത് സരിയാവില്ല എന്നാണ് ചിലരുടെ ധാരണ. എന്നാൽ വളരെ സിംപിളായി വീട്ടിൽ രുചികരമായി ഉണ്ടാക്കാവുന്ന ഒന്നാണ് ഈ ചട്ട്നികൾ 
 
നല്ല നാടൻ പൊടി ചമ്മന്തി എൺഗനെ ഉണ്ടാക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്. 
 
ചേരുവകൾ 
 
തേങ്ങ തിരുമ്മിയത്‌ – അര കപ്പ്
 
മുളക് പൊടി – അര ടി സ്പൂണ്‍
 
ചെറിയ ഉള്ളി – 2 എണ്ണം
 
ഉപ്പ് – പാകത്തിന്
 
എണ്ണ – ഒരു ടി സ്പൂണ്‍
 
കടുക് – അര ടി സ്പൂണ്‍
 
കറിവേപ്പില – കുറച്ച്
 
വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )
 
ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം 
 
തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക അരക്കരുത് ചതക്കുക മാത്രമേ ചെയ്യാവു. ചറ്റക്കുമ്പൊൾ വെൾലം ചേർക്കാനും പാടില്ല. തുടർന്ന് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ഒന്നൊന്നായി ഇട്ട് മൂപ്പിച്ചെടുക്കുക  മൂപ്പിച്ചെടുക്കുക. 
 
കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക. അധിക നേരം ചൂടാക്കാൻ പാടില്ല. അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക. ഇത്രയെ ചെയ്യേണ്ടതുള്ളു നല്ല നാടൻ പൊടി ചമ്മന്തി തയ്യാറാക്കാൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article