തീയേറ്റര്‍ അതുല്യ അനുഭവം നല്‍കുന്നുവെന്ന്

Webdunia
PRDFILE
സിനിമാ തീയേറ്ററില്‍ സിനിമ കാണുമ്പോള്‍ അത് നല്‍കുന്ന അനുഭവം അതുല്യമാണേന്ന് ദൂരദര്‍ശന്‍ അസിസ്റ്റന്‍റ് ഡയറക്‍ടറും ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു. അദ്ദേഹവുമായി വെബ്‌ദുനിയ നടത്തിയ അഭിമുഖത്തില്‍ നിന്ന്

അല്‍മദോവറിന്‍റെ വോള്‍വര്‍ പോലുള്ള സിനിമകളുടെ ഡിവിഡികള്‍ ഇവിടെ സുലഭമാണ്. പിന്നെ മേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമുണ്ടാ‍യിരുന്നോ?.

സിനിമ ഒരു മാസ് മീഡിയയമാണ്. ഒറ്റക്ക് ഇരുന്ന് സിനിമ കാണുമ്പോള്‍ ലഭിക്കുന്ന അനുഭവമല്ല തീയേറ്ററില്‍ ഒരു കൂട്ടത്തിന്‍റെ കൂടെയിരുന്ന് സിനിമ കാണുമ്പോള്‍ ലഭിക്കുന്നത്. ഇതിനു പുറമെ ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നു.

അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികമാണെന്ന് പ്രശസ്തയായ ഒരു സ്‌ത്രീപക്ഷ ചിന്തക അഭിപ്രായപ്പെടുകയുണ്ടായി. ഇതിനെക്കുറിച്ച്

25 വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോണ്‍ എബ്രഹാം,സത്യജിത്ത് റായ് തുടങ്ങിയവരുടേ സിനിമകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അവരുടേതായ മുദ്രകള്‍ അവര്‍ അവരുടെ സിനിമകളില്‍ പതിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന വാദത്തെക്കുറിച്ച്?

ഇന്‍റര്‍നാഷണല്‍ സമൂഹത്തെ മുന്‍ നിറുത്തിയാണ് ഇവിടെ സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ സിനിമകള്‍ ആസ്വാദകര്‍ക്കായി കാണുന്നതിനായി പ്രത്യേക മേളകള്‍ നടത്തുന്നത് നന്നായിരിക്കും. രാത്രിമഴ, ഒരേ കടല്‍ തുടങ്ങിയ സിനിമകള്‍ കാണുന്നതിന് നമ്മുക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. എന്നാല്‍, മീ മൈ സെല്‍‌ഫ്, ബുദ്ധ കൊളാസ്പഡ് തുടങ്ങിയ ചിത്രങ്ങള്‍ കാണുന്നതിന് നമ്മുക്ക് വളരെക്കുറച്ച് അവസരങ്ങളേയുള്ളൂ.


യുവജനപങ്കാളിത്തത്തെക്കുറിച്ച്?

വളരെ സന്തോഷം നല്‍കുന്നു. 1997 ല്‍ മേളയില്‍ ‘ഫയര്‍‘ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബഹളമയമായിരുന്നു. എന്നാല്‍, ഇന്ന് നിശബ്‌ദരായിരുന്ന് സിനിമ ആസ്വദിച്ച് യുവജനങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.


മലയാളസിനിമയായ ‘നോട്ട്‌ബുക്കി‘നെക്കുറിച്ച്?

കൊളംബിയന്‍ ചിത്രമായ 4 മന്ത്‌സ്, 3 വീക്സ് ആന്‍ഡ് 2 ഡേയ്സ് എന്ന സിനിമയിലെ പ്രമേയം കൂട്ടുകാരിയുടെ ഗര്‍ഭഛിദ്രം നടത്തുന്നതിന് നായിക നടത്തുന്ന ശ്രമങ്ങളാണ്. ‘നോട്ട്‌ബുക്കി‘ന്‍റേ പ്രധാന പ്രമേയവും ഇതു തന്നെ. ലോകത്തിന്‍റേ രണ്ട് കോണുകളിലായി കിടക്കുന്ന രണ്ട് സംവിധായകരുടെ ചിന്തകള്‍ തമ്മിലുള്ള സമാനത നോക്കൂ. ഇത് തന്നെയാണ് സിനിമയുടെ സൌന്ദര്യവും.