ജാക് സ്പാരോയാവാൻ ഇനി ജോണി ഡെപ് വേണ്ടെന്ന് ഡിസ്‌നി; ആ കഥാപാത്രത്തെ മികവുറ്റതാക്കാൻ ജോണി ഡെപ് അല്ലാതെ മറ്റൊരാൾക്ക് കഴിയില്ലെന്ന് തിരക്കഥാകൃത്ത്

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:58 IST)
ന്യൂയോർക്ക്: പൈറെറ്റ്സ് ഓഫ് കരീബിയൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ജാക് സ്പാരോ ആ‍കാൻ ഇനി ജോണി ഡെപ് വേണ്ടെന്ന നിർമ്മാണ കമ്പനിയായ ഡിസ്നി. താരത്തിന്റെ കുടുംബ പ്രശനങ്ങളും മറ്റു വിവാദങ്ങളുമാണ് ജോണി ഡെപിനെ ഒഴിവാക്കാൻ കാരണം എന്നാണ് ഡിസ്നി പറയുന്നത്.
 
പൈററ്റ്സ് ഓഫ് കരീബിയന്റെ തിരക്കഥകൃത്തായ സ്റ്റുവർട്ട് ബിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൈററ്റ്സ് ഓഫ് കരീബിയൻ ചിത്രങ്ങളിൽ സിനിമ പ്രേക്ഷകരെ ആകർശിച്ചിരുന്ന സുപ്രധാനമായ കഥാപാത്രമാണ് ബ്ലാക്ക് പേളിന്റെ അമരക്കാരൻ ജാക്ക് സ്പാരോ. അസാ‍മാന്യമായ അഭിനയ പാടവംകൊണ്ട് ജോണി ഡെപ് ജീവൻ നൽകിയ കഥാപാത്രം സിനിമ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. 
 
ജാക് സ്പാരോ എന്ന കഥാപാത്രത്തെ മറ്റാര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധികില്ലെന്ന് തിരക്കഥാ കൃത്ത് സ്റ്റുവർട്ട് ബിറ്റി പറഞ്ഞു. അത്രകണ്ട് ആളുകളെ ആ കഥാപാത്രത്തിലേക്ക് വലിച്ചടുപ്പിച്ച് കഴിഞ്ഞു ജോണി ഡേപ്. കരിയറിൽ ഈ ഒറ്റ കഥാപാത്രംകൊണ്ടുതന്നെ അദ്ദേഹം കോടികൾ സമ്പാതിച്ചുകഴിഞ്ഞു എന്നും സ്റ്റുവർട്ട് ബിറ്റി പറഞ്ഞു. 
 
‘ദ് ഡെഡ് മാന്‍സ് ചെസ്റ്റ്‘ എന്ന സിനിമയാണ് പൈറസ്റ്റ് ഓഫ് കരീബിയൻ സീരീസിൽ ആദ്യമായി പുരത്തിറങ്ങുന്ന ചിത്രം 2006ലായിരുന്നു ഇത്, തുടർന്ന് 2007ൽ ‘അറ്റ് വേള്‍ഡ്‌സ് എന്‍ഡ്‘ എന്ന ചിത്രം പുറത്തിറങ്ങി. 2011 ‘ഓണ്‍ സ്‌ട്രെയ്ഞ്ചര്‍ ടൈഡ്‌സ്‘ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങിയത്. ‘ദ് കേര്‍സ് ഓഫ് ദ് ബ്ലാക്ക് പേള്‍‘ 2013 റിലീസ് ചെയ്തു. അവസാനമായി 2017ൽ പുറത്തിറങ്ങിയ ‘ഡെഡ്‌മെന്‍ ടെല്‍ നോ ടേല്‍സ്‘ എന്ന ചിത്രം താരതമ്യേന കുറഞ്ഞ സാമ്പത്തിക നേട്ടമാണ് സ്വന്തമാക്കിയത്. ഇതും മാറി ചിന്തിക്കാനുള്ള ഒരു കാരണമാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article