രുദ്രാക്ഷം ശ്രാവണമാസത്തില്‍ ധരിച്ചാല്‍ പാപം മാറുമോ?

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (13:52 IST)
രുദ്രാക്ഷം ധരിച്ചാല്‍ പാപം മാറുമെന്നാണ് വിശ്വാസം. എന്നാല്‍ രുദ്രാക്ഷം ഇട്ടേക്കാമെന്നുകരുതി കടയില്‍ ചെന്ന് രുദ്രാക്ഷം വാങ്ങിയിടുന്നത് ദോഷം ചെയ്യുമെന്നാണ് അറിവുള്ളവര്‍ പറയുന്നത്. രുദ്രാക്ഷം ഇടുമ്പോള്‍ ചില നിബന്ധനകളും അനുസരിക്കേണ്ടതുണ്ട്.
 
മത്സ്യമാംസങ്ങളോ ലഹരി പദാര്‍ത്ഥങ്ങളോ കഴിക്കാന്‍ പാടില്ല. കൂടാതെ രുദ്രാക്ഷത്തില്‍ നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. രുദ്രാക്ഷം ശിവനെ പ്രീതിപ്പെടുത്തും. അതിനാല്‍ ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ശ്രാവണമാസത്തിലെ എല്ലാ തിങ്കളാഴ്ചയും വ്രതമെടുത്താല്‍ സ്ത്രീകള്‍ക്ക് നല്ല വരനെ കിട്ടുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article