ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൂടെ മുതിര്‍ന്നവരുണ്ടെങ്കില്‍ ഇടക്കിടെ ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് ചെറുപ്പക്കാരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റുമായാണ് ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബലിക്കല്ലുകളെ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തി രൂപമായിട്ടാണ് കരുതുന്നത്. അതിനാലാണ് അറിയാതെ പോലും ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് പറയുന്നത്.