നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ചിയാ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിയാ സീഡ് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു. തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം ചിയാ സീഡ് കഴിക്കാന്‍. രാവിലെ ചിയാ സീഡ് കഴിക്കുന്നതിലൂടെ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുന്നു.
ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്‌സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ മതി. രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, പാല്‍, തൈര് എന്നിവയില്‍ ചേര്‍ത്തും ചിയാ സീഡ്‌സ് കഴിക്കാം.
രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ചിയാ സീഡ്‌സ് നല്ലതാണ്. ചിയാ സീഡ്‌സ് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുകയും ഊര്‍ജം നല്‍കുകയും ചെയ്യുന്നു.