സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പ് ധരിച്ചാല്‍ നടുവേദന ഉറപ്പ് ! സ്ത്രീകളുടെ അറിവിലേക്ക്

രേണുക വേണു
വ്യാഴം, 20 ജൂണ്‍ 2024 (21:38 IST)
ഫാഷന്റെ ഭാഗമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരാണ് സ്ത്രീകളില്‍ ഭൂരിഭാഗവും. എന്നാല്‍ സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ കാലുകള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ രൂപപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കാരണവശാലും ഹൈ ഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കരുത്. 
 
സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് വേദന അനുഭവപ്പെടും. 
 
കാലിലെ ചെറിയ സന്ധികളില്‍ നീര് രൂപപ്പെടാന്‍ സാധ്യതയുണ്ട്. 
 
കാല്‍പാദങ്ങളിലേക്കുള്ള രക്തയോട്ടം മന്ദഗതിയില്‍ ആകുന്നു 
 
സ്ഥിരമായ ഹൈ ഹീല്‍ ഉപയോഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ മാറ്റുന്നു. ഹൈ ഹീല്‍ ചെരുപ്പുകള്‍ ഇടുപ്പ്, കാല്‍മുട്ട് കണങ്കാല്‍ എന്നിവടങ്ങളില്‍ കൂടുതല്‍ ഭാരം ചെലുത്തുന്നു. ഇത് സന്ധികളില്‍ ശക്തമായ വേദനയ്ക്ക് കാരണമാകുന്നു. 
 
സ്ഥിരമായി ഹൈ ഹീല്‍ ഉപയോഗിക്കുന്നവര്‍ക്ക് അസാധാരണമായ രീതിയില്‍ കാല്‍ കഴപ്പ് അനുഭവപ്പെടും. 
 
ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ കണങ്കാല്‍ ഉളുക്ക് സാധാരണയായി കണ്ടുവരുന്നു. മറ്റ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ 40 ശതമാനം കൂടുതല്‍ കണങ്കാല്‍ ഉളുക്കിന് സാധ്യത ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്നു. 
 
ഹൈ ഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നവരുടെ കാല്‍ വിരലുകള്‍ക്ക് ആകൃതി നഷ്ടപ്പെടുകയും കാല്‍വിരലുകള്‍ പുറത്തേക്ക് തള്ളാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article