കുടിക്കാനുള്ള വെള്ളം തിളപ്പിക്കേണ്ടത് ഇങ്ങനെ

രേണുക വേണു

ബുധന്‍, 19 ജൂണ്‍ 2024 (12:30 IST)
രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിക്കാതെ വെള്ളം കുടിക്കുമ്പോള്‍ ധാരാളം അണുക്കള്‍ ശരീരത്തിലേക്ക് എത്തിയേക്കാം. തിളപ്പിച്ച വെള്ളം കുടിക്കുന്നില്ലെങ്കില്‍ വയറിളക്കം, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങി നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. 
 
കുടിക്കാനുള്ള വെള്ളം വെറുതെ തിളപ്പിച്ചതുകൊണ്ട് കാര്യമില്ല. തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവൂ. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു കൂടുതല്‍ അപകടകരമാണ്. തിളയ്ക്കുമ്പോള്‍ ചത്തുപോകുന്ന കീടാണുക്കള്‍ വീണ്ടും വെള്ളത്തിലെത്തും. ഐസ് വാട്ടര്‍ കുടിക്കുന്നവരാണെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളം ആയിരിക്കണം ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടത്. ദൂരയാത്ര പോകുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കുപ്പിയിലാക്കി കൈയില്‍ കരുതുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍