സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ചെരുപ്പിന്റെ ഹീല്‍ ഇതില്‍ കൂടരുത്

രേണുക വേണു

വ്യാഴം, 18 ജനുവരി 2024 (16:02 IST)
സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ക്ക് വിട്ടുമാറാത്ത നടുവേദന, കാല്‍ വേദന, മുട്ടുവേദന എന്നിവ അനുഭവപ്പെടുന്നത് ഹൈ ഹീല്‍ ചെരുപ്പുകള്‍ കാരണമായിരിക്കാം. ഒരു കാരണവശാലും സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കരുത്. 
 
ഹീലിന്റെ ഉയരം ഓരോ ഇഞ്ച് കൂടും തോറും നിങ്ങള്‍ക്ക് നടുവേദനയും മുട്ടുവേദനയും ശക്തമാകും. കാരണം ഹൈ ഹീല്‍ ചെരുപ്പുകള്‍ പാദത്തിലേക്കുള്ള സമ്മര്‍ദ്ദം കൂട്ടുന്നു. ഇത് നടുവിനും മുട്ടിനും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. നിങ്ങളുടെ ഹീലിന്റെ ഉയരം മൂന്ന് സെന്റിമീറ്ററില്‍ കൂടുതല്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് വേദന അനുഭവപ്പെടും. കാലിലെ ചെറിയ സന്ധികളില്‍ നീര് രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാല്‍പാദങ്ങളിലേക്കുള്ള രക്തയോട്ടം മന്ദഗതിയില്‍ ആകുന്നു. സ്ഥിരമായ ഹൈ ഹീല്‍ ഉപയോഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ മാറ്റുന്നു. ഹൈ ഹീല്‍ ചെരുപ്പുകള്‍ ഇടുപ്പ്, കാല്‍മുട്ട് കണങ്കാല്‍ എന്നിവടങ്ങളില്‍ കൂടുതല്‍ ഭാരം ചെലുത്തുന്നു. ഇത് സന്ധികളില്‍ ശക്തമായ വേദനയ്ക്ക് കാരണമാകുന്നു. 
 
സ്ഥിരമായി ഹൈ ഹീല്‍ ഉപയോഗിക്കുന്നവര്‍ക്ക് അസാധാരണമായ രീതിയില്‍ കാല്‍ കഴപ്പ് അനുഭവപ്പെടും. ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ കണങ്കാല്‍ ഉളുക്ക് സാധാരണയായി കണ്ടുവരുന്നു. മറ്റ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ 40 ശതമാനം കൂടുതല്‍ കണങ്കാല്‍ ഉളുക്കിന് സാധ്യത ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്നു. ഹൈ ഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നവരുടെ കാല്‍ വിരലുകള്‍ക്ക് ആകൃതി നഷ്ടപ്പെടുകയും കാല്‍വിരലുകള്‍ പുറത്തേക്ക് തള്ളാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍