ഓര്‍ത്തോളൂ... നിങ്ങളെ ഒരു വലിയ രോഗിയാക്കി മാറ്റാന്‍ ഒരൊറ്റ കോഴിമുട്ട മതി !

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (13:46 IST)
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മനുഷ്യര്‍ക്ക് എന്താണ് മനസ്സമാധാനത്തോടെ കഴിക്കാന്‍ കഴിയുകയെന്നാണ് അമേരിക്കന്‍ എന്റെര്‍ടൈമെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യുമെന്ററി കണ്ട ഏതൊരാളും ചോദിക്കുക. എന്താണെന്നുവച്ചാല്‍ ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് നിത്യേന അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നതെന്നതുതന്നെ കാര്യം.   
 
മനുഷ്യര്‍ എന്ത് കഴിക്കണം, എന്ത് കഴിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ ചില പുതിയ പഠനങ്ങള്‍. മാംസാഹരങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന തരത്തിലുള്ള ചില കണ്ടെത്തലുകള്‍ വിവാദമായിരിരുന്നു. അത് കെട്ടടങ്ങുന്നതിനു മുമ്പാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യമെന്ററിയില്‍ ഇത്തരത്തിലുള്ള ഒരു പുതിയ കാര്യം പറയുന്നത്.
 
ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന കാര്യം പലര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ പലരും മുട്ടയുടെ മഞ്ഞ കഴിക്കാറുമില്ലെന്നതും ഒരു വസ്തുതയാണ്. എന്തായാലും മുട്ടതീറ്റയെ പുകവലിയോട് സാമ്യപ്പെടുത്തിയിട്ടുള്ള ഒരു പഠനം ഇതാദ്യമാണ്. മുട്ടയെ പോഷകാഹാരമെന്നൊക്കെ എഴുതി പഠിച്ചവര്‍ ഇനി മാറ്റിപ്പറയേണ്ടിവരുമോ? കാ‍ത്തിരുന്നു തന്നെ കാണാം !
Next Article