എന്താണ് ഡെങ്കി ഹെമെറേജസ് ഫീവർ, എന്തുകൊണ്ടാണ് ഇത് ഡെങ്കിയേക്കാൾ അപകടകരമാവുന്നത്?

Webdunia
വ്യാഴം, 22 ജൂണ്‍ 2023 (21:30 IST)
സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ആശങ്കയും ശക്തമായിരിക്കുകയാണ്. പ്രതിവർഷം കോടിക്കണക്കിന് ആളുകൾക്ക് പിടിപെടുന്ന അസുഖമാണ് ഡെങ്കി. ഇതിൽ അഞ്ചുലക്ഷത്തോളം പേർക്ക് രോഗം മാരകമാകാറുണ്ട്. എയ്ഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഒരു തവണ കൊതുകിന്റെ കടിയേറ്റാൽ പോലും രോഗം പിടിപെടാം.
 
3 ദിവസം മുതൽ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനിൽക്കുക. തലവേദന,പനി,കടുത്ത ക്ഷീണം. സന്ധികളിലും പേശികളിലും വേദന തുടങ്ങിയവ സാധാരണലക്ഷണങ്ങളാണ്. ഹൃദയമിടിപ്പ് കുറയുന്നതും രക്തസമ്മർദ്ദം കുറയുന്നതും രോഗത്തിന്റെ ലക്ഷണമാണ്. ഒരിനം ഡെങ്കിപ്പനി പിടിപെട്ടയാൾക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുന്ന ഡെങ്കി ഹെമറേജസ് ഫീവറാണ് അപകടമായത്. രോഗം ഗുരുതരമായാൽ രക്തസ്രാവമുണ്ടാകും. ഇത്തരം പനി വരുന്നവരിൽ 6 മുതൽ 30 ശതമാനം വരെയാണ് മരണനിരക്ക്. തൊണ്ടവേദന,ചുമ,മനംപിരട്ടൽ,ഛർദ്ദി,അടിവയറ്റിൽ വേദനഎന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ട് ഒരാഴ്ചക്കകം രോഗം മൂർച്ചിക്കും. ഇതോടെ നാഡിമിടിപ്പ് ദുര്ബമ്ലാവുകയും വായയ്ക്ക് ചുറ്റും കരുവാളിപ്പ് ഉണ്ടാവുകയും വായ, മൂക്ക് എന്നിവയിലൂടെയും മലത്തിലൂടെയും രക്തസ്രാവമുണ്ടാകാം. അടിയന്തിര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടാം.
 
കൊതുക് പെരുകുന്നത് തടയുകയാണ് ഡെങ്കിപ്പനി തടയുന്നതിനുള്ള ഒരു മാർഗം. കൊതുക് കടിക്കാതിരിക്കാൻ കൊതുകുവലകൾ ഉപയോഗിക്കാം. വെള്ളം കെട്ടിനിൽക്കുന്നത് തടയുക എന്നതാണ് ഡെങ്കിപ്പനി വരാതിരിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article