പത്തനംതിട്ടയില്‍ ആറു വര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാക്കാത്തതില്‍ ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്ത് മര്‍ച്ചന്റ് നേവി റിട്ടയര്‍ ക്യാപ്റ്റന്‍. കുടുംബകോടതി ജില്ലാ ജഡ്ജിന്റെ ഔദ്യോഗിക കാറാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ മര്‍ച്ചന്റ് റിട്ടയര്‍ ക്യാപ്റ്റന്‍ ജയപ്രകാശ് പിടിയിലായി. കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. തിരുവല്ല നഗരസഭാ വളപ്പിലാണ് സംഭവം. മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്.