മരണപനിയെ എങ്ങനെ പ്രതിരോധിക്കാം, രോഗലക്ഷണങ്ങൾ എന്തെല്ലാം? - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (12:31 IST)
മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചത് ആരോഗ്യ രംഗത്ത് ആശങ്ക പടർത്തിയിരുന്നു. ഈ രോഗം ഗുരുതരാവസ്ഥയിൽ എത്തിയാൽ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. ആശങ്ക വിട്ടൊഴിഞ്ഞെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും വിദഗ്ധർ ഇതിനോടകം അറിയിച്ച് കഴിഞ്ഞു. 
 
അധികമൊന്നും ആർക്കും ഈ അസുഖത്തെ കുറിച്ച് അറിവുണ്ടാകില്ല. വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. 
 
ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക.  
 
രോഗലക്ഷണങ്ങള്‍
 
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. 
 
രോഗപ്രതിരോധവും ചികിത്സയും
 
കൊതുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളില്‍ നിന്നും രക്ഷനേടുക എന്നത്. വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article