ശരീരം ഏറ്റവും ചൂടു പിടിച്ചിരിക്കുന്ന സമയമായതിനാല്‍ ഇരുവരും ശരീരം തണുപ്പിക്കേണ്ടതുണ്ട്. സെക്സിനു മുമ്പും ശേഷവും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മാത്രമല്ല, ബാത്ത് ടബ്ബ് പോലെയുള്ള ഇടങ്ങള്‍ ലൈംഗികബന്ധത്തിനായി തെരഞ്ഞെടുക്കുന്നതും നല്ല തീരുമാനമാണ്. പക്ഷേ സ്വിമ്മിംഗ് പൂളിലെ വെള്ളം ചൂടാണെങ്കിൽ ആ വെള്ളത്തിൽ ഇറങ്ങാതിരിക്കുന്നതാവും ഉചിതം.
തണുപ്പ് പകരുന്ന പഴച്ചാറുകളോ ദൂഷ്യഫലമില്ലാത്ത ക്രീമുകളോ ഇരുവരും ശരീരത്തില്‍ പുരട്ടാവുന്നതാണ്. അത് സെക്സിനെ കൂടുതല്‍ ആനന്ദദായകമാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.