വൈറ്റമിന്‍ ഗുളികകള്‍ ശീലമാക്കിയോ ? അകാലമരണം ഉറപ്പ് !

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (11:55 IST)
ആരോഗ്യം വര്‍ദ്ധിപ്പിക്കാനായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്ന ശീലമുള്ള ആളുകള്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... ഇനി മുതല്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കും മുന്‍പ് രണ്ട് വട്ടം ചിന്തിക്കണം. കാരണം, വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ലെന്ന് മാത്രമല്ല അകാലത്തില്‍ മരണത്തിന് കീഴടങ്ങാനും സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
 
കോപ്പന്‍‌ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 230000 ആള്‍ക്കാരില്‍ നടത്തിയ 67 ഗവേഷണങ്ങളുടെ പുനരവലോകനമാണ് യഥാര്‍ത്ഥത്തില്‍ നടത്തിയത്. വൈറ്റമിന്‍ എ ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യമുള്ള ആള്‍ക്കാരില്‍ മരണസാദ്ധ്യത 16 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുനരവലോകനത്തില്‍ കണ്ടെത്തിയത്. 
 
ബീറ്റ കരോട്ടിന്‍ ഗുളികകള്‍ കഴിക്കുന്നത് മരണസംഖ്യ ഏഴ് ശതമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ വൈറ്റമിന്‍ ഇ ഗുളികകള്‍ മരണ സാദ്ധ്യത നാല് ശതമാനം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റമിന്‍ സി അപകടകാരിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് കഴിക്കുന്നതിലൂടെ രോഗങ്ങളെ അകറ്റാന്‍ കഴിയിമെന്ന കാര്യത്തില്‍ ഒരു തെളിവുമില്ലെന്നും ഗവേഷകര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article