മദ്യം കീഴ്പ്പെടുത്തുന്നുണ്ടോ ? ഈ വിദ്യകൾ നിങ്ങളെ സഹായിക്കും !

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (20:37 IST)
അമിതമായ മദ്യപാനം ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്ത് തന്നെയാണ്. അളവിൽ കൂടുതൽ ആൽക്കഹോൾ നമ്മുടെ ശരീ‍രത്തിൽ എത്തുന്നത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു. പലരും മദ്യപാനത്തിലേക്ക് അടിമപ്പെടാറാണ്. മദ്യപാനം കുറക്കണം എന്ന് ആഗ്രഹം തോന്നാറുണ്ടെങ്കിലും പലർക്കുമതിന് സാധിക്കാറില്ല എന്നതാണ് വാസ്തവം.
 
അങ്ങനെ പെട്ടന്ന് നിർത്താവുന്ന ഒന്നല്ല മദ്യാസക്തി. ഘട്ടം ഘട്ടമായി മാത്രമേ ഇത് സാധിക്കു. മദ്യപാനം കുറക്കുന്നതിനായി ചില വഴികൾ കണ്ടെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. ബി എം സി പബ്ലിക് ഹെല്‍ത്ത് ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസിന് പകരം. അതിലും ചെറിയ ഒരു ഗ്ലാസിൽ മദ്യപിക്കുന്നത് മദ്യപാനത്തിന്റെ അളവും മദ്യത്തോടുള്ള ആസക്തിയും കുറക്കാൻ സഹായിക്കും എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. വലിയ ഗ്ലാസുകളിൽ മദ്യം കുടിക്കുമ്പോൾ അതു വേഗത്തിൽ തീർത്ത് വീണ്ടും കുടിക്കാൻ ആസക്തി വർധിക്കും എന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ഒരു ബാർ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article