പല അടുക്കകളുള്ള ഒരു പാളിയായാണ് കൃത്രിമ ചർമ്മത്തിന് ഗവേഷകർ രൂപം നൽകിയിരിക്കുന്നത്. തലോടുന്നതും ഇക്കിളിയാക്കുന്നതും, ഞെരിക്കുന്നതും വളക്കുന്നതും എല്ലാം ഈ കൃത്രിമ ചർമ്മത്തിലൂടെ ഡിവൈസുകൾക്ക് തിരിച്ചറിയാൻ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. സ്മാർട്ട് ഫോണുകൾക്ക് ഈ ത്വക്ക് നൽകുന്നതിലൂടെ എങ്ങനെയാണ് ഫോൺ പിടിച്ചിരിക്കുന്നത് എത്ര അമർത്തിയാണ് സ്മാർട്ട്ഫോൺ പിടിച്ചിരിക്കുന്നത് എന്നെല്ലാം ഡിവൈസിന് മനസിലാക്കാൻ സാധിക്കുമത്രേ.