രണ്ടുതരം സ്‌ട്രോക്കുകള്‍ ഏതൊക്കെയെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ഒക്‌ടോബര്‍ 2022 (14:21 IST)
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അധിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്.
 
സ്‌ട്രോക്ക് പൊതുവെ രണ്ട് തരത്തില്‍ കാണുന്നു.
 
- സ്‌ട്രോക്ക് ഇസ്‌കീമികും
- സ്‌ട്രോക് ഹെമറാജികും.
 
രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് സ്‌ട്രോക് ഇസ്‌കീമിക് എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.
 
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാണ്ടുക്കുകയും ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക് ഹെമറാജിക് എന്ന് പറയുന്നു. ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാളും മാരകമാണ് സ്‌ട്രോക് ഹെമറാജിക്.

അനുബന്ധ വാര്‍ത്തകള്‍

Next Article